Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനടിക്കറ്റ് നിരക്ക് കുറക്കണമെന്ന് വിദേശ മലയാളി സംഘടന

തിരുവനന്തപുരം: വിമാനടിക്കറ്റ് നിരക്ക് കുറക്കണമെന്ന് നോണ്‍ റെസിഡന്റ്സ് ഇന്ത്യന്‍സ് ആന്റ് റിട്ടേണീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തിലാണ് വിവിധ ആവശ്യങ്ങളുന്നയിച്ചത്.

ഗള്‍ഫ്രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന വിദേശ മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു.

വിദേശമലയാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചുവന്നവരെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യമായ പണമില്ലാതെ അനേകം മലയാളികള്‍ സൗദി അറേബ്യയിലെ ജയിലുകളില്‍ ദുരിതമനുഭവിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി.എ. മുഹമ്മദ് റാഫി പറഞ്ഞു. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കണം. ഗള്‍ഫില്‍ വെച്ച് മരിക്കുന്നവരുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടില്‍ കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണം.

തിരുവനന്തപുരത്തു നിന്ന് ദമാമിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുക, മുന്‍സൈനികര്‍ക്ക് നല്‍കുന്നതു പോലെ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്കും കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സൗകര്യങ്ങള്‍ നല്‍കുക, സംസ്ഥാനത്ത് വ്യവസായയൂണിറ്റുകള്‍ തുടങ്ങുന്നതിന് പ്രത്യേക വായ്പാ പദ്ധതി ഏര്‍പ്പെടുത്തുക, വിദേശമലയാളികളുടെ മക്കള്‍ക്ക് പ്രൊഫണല്‍ കോഴ്സുകളില്‍ സംവരണം ഏര്‍പ്പെടുത്തുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+