തിരുവനന്തപുരം മുന്‍ മേയര്‍ എം.പി. പത്മനാഭന്‍ അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍മേയറും കണ്ണമ്മൂലയിലെ കൗണ്‍സിലറുമായ എം.പി. പത്മനാഭന്‍ അന്തരിച്ചു. 64 വയസ്സായിരുന്നു.
വളരെക്കാലമായി രോഗശയ്യയിലായിരുന്ന പത്മനാഭന്‍ കണ്ണമ്മൂലയിലെ സ്വവസതിയില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം കോര്‍പ്പറേഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ചു. ശവസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പില്‍.
1975-ലും 84-ലും സി.പി.എം ടിക്കറ്റില്‍ കോര്‍പ്പറേഷന്‍ മേയറായ പത്മനാഭന്‍ 90-ല്‍ സി.എം.പി. ടിക്കറ്റില്‍ വീണ്ടും മേയറായി. 64 മുതല്‍ കണ്ണമ്മൂല വാര്‍ഡിനെയാണ് പത്മനാഭന്‍ പ്രതിനിധീകരിച്ചുവരുന്നത്. മരിക്കുമ്പോള്‍ സി.എം.പി. സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു.
എം.എസ്. കുമാരിയാണ് ഭാര്യ. ബൈജു, ബിജു, സാജു, ഷിജി പപ്പന്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications