Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്ത് തീരസംരക്ഷണസേനയുടെ സ്റേഷന്‍ സ്ഥാപിക്കും

കൊച്ചി: വിഴിഞ്ഞത്ത് തീരദേശസംരക്ഷണസേനയുടെ പുതിയ സ്റേഷന്‍ സ്ഥാപിക്കുമെന്ന് തീരദേശ സംരക്ഷണസേനാ വെസ്റ്റേണ്‍ റീജിയണല്‍ കമാന്റര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രഭാകരന്‍ പലേരി പറഞ്ഞു.

സ്റേഷന്‍ സ്ഥാപിക്കണുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥലമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാമെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പ്രഭാകരന്‍ പറഞ്ഞു. നാലുവര്‍ഷം മുമ്പാണ് നിര്‍ദേശം കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ്.

തീരദേശ സംരക്ഷണ സേനയുടെ സ്റേഷന്‍ വിഴിഞ്ഞത്ത് സ്ഥാപിച്ചാല്‍ കൊളച്ചില്‍-കൊല്ലം മേഖലയില്‍ അനധികൃതമായി ആളുകള്‍ എത്തുന്നത് കര്‍ശനമായി തടയാനാവും. പ്രധാനമായും ശ്രീലങ്കയിലെ മത്സ്യതൊഴിലാളികളാണ് അനധികൃതമായി ഈ പ്രദേശത്ത് എത്തുന്നത്.

ഈയിടെ ലക്ഷദ്വീപിനടുത്തു വെച്ച് തീരദേശസംരക്ഷണ സേന പിടികൂടിയ പാക്കിസ്ഥാന്‍കാരായ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു മാത്രമായി എത്തിയതാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പ്രഭാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+