കേരളത്തിലെ ബാങ്കുകളില്‍ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം 18,724 കോടി
തിരുവനന്തപുരം: 1999-2000 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ വാണിജ്യ ബാങ്കുകള്‍ 18,724 കോടി രൂപ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപമായി ലഭിച്ചു. ഇതേ കാലയളവില്‍ മൊത്തം നിക്ഷേപങ്ങള്‍ 38,619 കോടി രൂപയായി വളര്‍ന്നുവെന്നും 72 ാമത് സംസ്ഥാനതല ബാങ്കേഴ്സ് കമ്മറ്റി യോഗത്തില്‍ അറിയിച്ചു.
മുന്‍ഗണനാ മേഖലകള്‍ക്ക് ബാങ്കുകള്‍ 5,972 കോടി രൂപ ജില്ലാ ക്രെഡിറ്റ് പദ്ധതിയനുസരിച്ച് ലഭ്യമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത് 5,321 കോടി രൂപയായിരുന്നു. വായ്പയായി കൊടുത്ത മൊത്തം തുകയില്‍ 2,501 കോടി രൂപ കാര്‍ഷികാവശ്യങ്ങള്‍ക്കും 1,073 കോടി രൂപ ചെറുകിട വ്യവസായങ്ങള്‍ക്കും 2,398 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്കുമാണ് കൊടുത്തത്.
31 മാര്‍ച്ച് 2000 വരെ ആകെ 15,941 കോടി രൂപയാണ് വായ്പയായി കൊടുത്തത്. പ്രധാന മന്ത്രിയുടെ റോസ്ഗാര്‍ യോജനയനുസരിച്ച് 19,007 പേര്‍ക്ക് വായ്പ കൊടുത്തു. 24,000 പേര്‍ക്ക് വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കാനറ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രഞ്ജന കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications