ഇന്ത്യയുടെ സാമ്പത്തിക നയം ഐ എം എഫ് പ്രശംസിച്ചു
വാഷിങ്ടന്‍: ഏഷ്യയിലെ മറ്റ് പലയിടങ്ങളിലും ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ ബാധിക്കാതിരുന്നതിന് ഇന്ത്യയുടെ സാമ്പത്തിക നയത്തെ അന്താരാഷ്ട്ര നാണയ നിധി (എ എം എഫ്) പ്രകീര്‍ത്തിച്ചു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന നാണയപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ നടപടി എടുക്കേണ്ടത് ആവശ്യമാണെന്നും (ഐ എം എഫ്) പത്രക്കുറിപ്പില്‍ പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന ബഡ്ജറ്റ് കമ്മി നികത്തണമെന്നും ഐ എം എഫ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതല്‍ മേഖലകളെ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്നതുള്‍പ്പടെ നികുതിയുടെ കാര്യത്തില്‍ പല ഗുണകരമായ മാറ്റങ്ങളും സാദ്ധ്യതയുണ്ടെന്ന് എ എം എഫ് പറയുന്നു.
ഏപ്രിലില്‍ ഇന്ത്യ പലിശ നിരക്ക് കുറച്ചെങ്കിലും വിനിമയ നിരക്ക് ഈയിടെ വര്‍ദ്ധിച്ചു. ഇന്ത്യന്‍ രൂപയെ സംരക്ഷിക്കാനുള്ള റിസേര്‍വ് ബാങ്കിന്റെ ശ്രമങ്ങളെ തുടര്‍ന്നാണിത്. റിസേര്‍വ് ബാങ്കിന്റെ ഈ നയത്തില്‍ എ എം എഫിന്റെ ചില ഡയറക്ടര്‍മാര്‍ക്ക് ആശങ്കയുണ്ടെന്ന് പത്രക്കുറിപ്പിലുണ്ട്.












Click it and Unblock the Notifications