കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ നിയമം കൊണ്ടുവരും
ചെന്നൈ: അഞ്ച് വര്‍ഷത്തിലേറെ നീണ്ടുപോകുന്ന കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ജഡ്ജിമാരെ ബാധ്യസ്ഥരാക്കുന്ന ഒരു നിയമം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമ മന്ത്രി രാം ജത്മാലിനി പറഞ്ഞു.
രണ്ട് വര്‍ഷത്തിനകം ലജ്ജാകരമായ ഈ കാലതാമസത്തിന് ഒരു അറുതി വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിവില്‍ കോടതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട നിയമങ്ങളിലെ ഭേദഗതികളില്‍ തന്നെ ഇതിനുള്ള ഉപാധികളുണ്ട്. ആര്ബിട്രേഷന് ആക്ടിലും ഇതുപോലൊരു വകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.
കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത് മൂലം സാധിക്കും. കീഴ്കോടതികളില്‍ ഏകദേശം മൂന്ന് കോടി കേസുകളും ഹൈകോടതികളില്‍ 30 ലക്ഷം കേസുകളും സുപ്രീം കോടതിയില്‍ 20,000 കേസുകളും കെട്ടിക്കിടപ്പുണ്ട് എന്ന് രാം ജത്മലാനി ചൂണ്ടിക്കാട്ടി.
കൂടുതല്‍ കോടതികള്‍ സ്ഥാപിക്കുന്നതും കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുന്നതും ഇതിന് ഒരു പേംവഴിയാണ് . ജഡ്ജിമാരുടെ എണ്ണം 40 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കണം എന്ന് നിയമ കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു. കേസുകള്‍ കെട്ടിക്കിടക്കുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഹൈക്കോടതി ചീഫ് ജസ്റീസുമാരുടേയും മുഖ്യമന്ത്രിമാരുടേയും ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ ഉദ്ദേശമുണ്ടെന്നും മന്ത്രി അറിയിച്ചു.