അധികാരം കിട്ടിയാല്‍ കൂടുതല്‍ പ്ലസ് ടു അനുവദിക്കും: ആന്റണി
കോഴിക്കോട്: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അര്‍ഹപ്പെട്ട എല്ലാ സ്കൂളുകളിലും പ്ലസ് ടു അനുവദിക്കുമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പറഞ്ഞു.
വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടുപ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം തുടരുമെന്ന് ആന്റണി പറഞ്ഞു. സമരത്തിന് ഹിംസാപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കില്ല. പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തിരുത്തുന്നതുവരെ സമരം തുടരും.
പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതില്‍ നടത്തിയ അഴിമതിയില്‍ ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളും പങ്കാളികളാണ്. പ്ലസ് ടു പ്രശ്നത്തില്‍ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തങ്ങളുടെ വികാരം പ്രകടിപ്പിച്ചത് സ്വാഗതാര്‍ഹമാണ്.












Click it and Unblock the Notifications