തക്കതായ പ്രാതിനിധ്യം നല്‍കണമെന്ന് കേരളത്തിലെ ദളിത് ക്രിസ്ത്യന്‍ സമൂഹം
തിരുവനന്തപുരം: നിയമസഭകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും തക്കതായ പ്രാതിനിധ്യം നല്‍കണമെന്ന് കേരളത്തിലെ ദളിത് ക്രിസ്ത്യന്‍ സമൂഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം ദളിത് ക്രൈസ്തവരുണ്ട്.
ഇലക്ഷന് മുന്‍പ് മോഹന വാഗ്ദാനങ്ങളുമായി മാത്രമേ നേതാക്കള്‍ വരാറുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ അവഗണിച്ചിരിക്കുകയാണെന്ന് ദളിത് കാത്തലിക്ക് മഹാജന സഭ നേതാക്കള്‍ തിരുവനന്തപുരത്ത് പറഞ്ഞു.
തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിച്ചത് കൊണ്ട് പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്ന് സഭയുടെ സംസ്ഥാന പ്രസിഡന്റ് സി സി കൊച്ചുകുഞ്ഞും ഡയറക്ടര്‍ ഫാ ജോസ് വടക്കേക്കെട്ടും അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതേ സ്ഥിതി തുടര്‍ന്നാല്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വരും എന്ന് സഭ മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ജൂലൈ മൂന്നിന് സഭ യോഗം ചേരുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമുദായത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നയം വ്യക്തമാക്കണമെന്ന് ഈ യോഗം ആവശ്യപ്പെടും.












Click it and Unblock the Notifications