Get Updates
Get notified of breaking news, exclusive insights, and must-see stories!

നബാഡിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് മന്ത്രി ശര്‍മ

കൊച്ചി: നബാഡിന്റെ ഫണ്ട് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തപ്പോള്‍ കേരളത്തോട് ചിറ്റമ്മ നയമാണ് കാണിച്ചതെന്ന് സംസ്ഥാന സഹകരണമന്ത്രി എസ്. ശര്‍മ കുറ്റപ്പെടുത്തി.

ദില്ലിയില്‍ നടന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിനു ശേഷം തിരിച്ചെത്തിയ ശര്‍മ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

7000 കോടിയുടെ ഫണ്ടില്‍ 5000 കോടിയും നബാഡ് മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയത്. കേരളത്തിന് നല്‍കിയത് 83 കോടി മാത്രമാണ്. കുറഞ്ഞത് 300 കോടിയെങ്കിലും കേരളത്തിന് ലഭിക്കേണ്ടതാണ്.

ട്രഷറിയിലെ സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപം പിന്‍വലിക്കാന്‍ ഉത്തരവിറക്കിയതിലൂടെ റിസര്‍വ് ബാങ്കും കേരളത്തോട് പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

സഹകരണമന്ത്രിമാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച സഹകരണ നയം സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതേ കുറിച്ചുള്ള കേരളത്തിന്റെ കാഴ്ച്ചപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+