കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് ടു: സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി

  • By Super
Google Oneindia Malayalam News

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത അവസരങ്ങളില്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കാന്‍ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് അണ്‍ എയ്ഡഡ് സ്കൂളുകള്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കവെ ചീഫ് ജസ്റിസ് എ.വി. സാവനന്തും ജസ്റിസ് കെ.എസ്. രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവിറക്കിയത്. അഡ്വക്കറ്റ് ജനറല്‍ തിങ്കളാഴ്ച സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും.

പ്ലസ് ടു കോഴ്സുകള്‍ക്ക് അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുവെങ്കിലും അവ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

55,000 പ്ലസ് ടു സീറ്റുകള്‍ കൂടി

അതേസമയം ഈ വര്‍ഷം 55,000 പ്ലസ് ടു സീറ്റുകള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ കേരളത്തിലെ പ്ലസ് ടു സീറ്റുകളുടെ എണ്ണം 165,000 ആയി ഉയര്‍ന്നു.

കൂടുതലായി അനുവദിച്ച സീറ്റുകളില്‍ 45 ശതമാനം സര്‍ക്കാര്‍ സ്കൂളുകള്‍ക്കാണ്. ഇതിനു പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 25,000 സീറ്റുകളും ഐ.ടി.ഐകളിലും ഐ.ടി.സികളും 20,000 സീറ്റുകളും കൂടുതലായി അനുവദിക്കും.

പ്ലസ്ടു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് നിയമസഭാ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ വിമര്‍ശിച്ചു. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ അഴിമതിക്കും തിരിമറികള്‍ക്കും എതിരെയാണ് ഐക്യജനാധിപത്യമുന്നണി പ്രക്ഷോഭം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X