ഇടതുമുന്നണി മൂന്നാം മുന്നണിക്ക് മാതൃകയെന്ന് ഭജ്പാല്‍
കോട്ടയം: കേരളത്തിലെ ഇടതുമുന്നണി പോലെ ഒരു സഖ്യം ദേശീയതലത്തില്‍ രൂപപ്പെടേണ്ടതുണ്ടെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രിയും നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ചഗന്‍ ഭജ്പാല്‍ പറഞ്ഞു.
എന്‍.സി.പിയുടെ ആദ്യവാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രൂപപ്പെടേണ്ട മതേതരമായ ഒരു മൂന്നാം മുന്നണിക്ക് മാതൃകയാണ് ഇടതുമുന്നണിയെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ദേശീയതലത്തില്‍ ഒരു യഥാര്‍ഥബദലായാണ് എന്‍.സി.പി രൂപം കൊണ്ടത്. ബി.ജെ.പി അതിന്റെ വര്‍ഗീയ അജണ്ടയുമായി മുന്നോട്ടുപോവുകയാണ്. അതേ സമയം കോണ്‍ഗ്രസിലാവട്ടെ സോണിയാഗാന്ധി ആ പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ബി.ജെ.പിയും ശിവസേനയും അധികാരത്തില്‍ വരുന്നത് തടയാനായാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചതെന്ന് ഭജ്പാല്‍ പറഞ്ഞു.












Click it and Unblock the Notifications