ഗള്‍ഫ് കേരളീയരെക്കുറിച്ചുള്ള പഠനത്തിന് സി ഡി എസിനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള കേരളീയരെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനത്തിന് കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസ്നെ (സി ഡി എസ്) ഏര്‍പ്പെടുത്തി. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍, എമിഗ്രേഷന്‍ നയങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്ന തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും പഠനം എന്ന് സി ഡി എസിലെ എസ് ഇരുദിയരാജന് പറഞ്ഞു.
കെ സി സക്കറിയ, ബി എ പ്രകാശ്, ഇരുദിയരാജന് എന്നീ ജനസംഖ്യാശാസ്ത്രഞ്ജരാണ് പഠനം നടത്തുന്നത്. മുപ്പത് ലക്ഷം രൂപയാണ് പഠനത്തിന്റെ ബജറ്റ്. ഇതില്‍ പത്ത ് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക സ്വരൂപിക്കാനായി വിവിധ ഏജന്‍സികളെ സമീപിച്ചിട്ടുണ്ട്.
മറ്റ് പഠനങ്ങളില്‍ നിന്ന് വിഭിന്നമായി തങ്ങള്‍ വിവിധ മദ്ധ്യപൗരസ്ത്യ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സര്‍വേകള്‍ നടത്തിയായിരിക്കും പഠനം നടത്തുക എന്ന് ഇരുദിയരാജന് പറഞ്ഞു. വിവരം ശേഖരിക്കാന്‍ ഗള്‍ഫിലുള്ള വിവിധ മലയാളി സംഘടനകളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യവും പഠനത്തിലുണ്ട്. ഗള്‍ഫില്‍ തൊഴില്‍ തേടി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും മറ്റും പഠിക്കുകയും വേണ്ട മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതും പഠനത്തിന്റെ ഭാഗമാണ്.
ഗള്‍ഫ് മലയാളി നാട്ടിലേക്ക് പണമയക്കുന്ന രീതി, ഈ പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നിവയെക്കുറിച്ചും പഠിക്കും. 1998-1999 ല്‍ സി ഡി എസ് സംഘടിപ്പിച്ച ഇതുപോലൊരു പഠനത്തിന്റെ മാതൃകയിലായിരിക്കും ഈ പഠനവും. ആദ്യ പഠനത്തില്‍ കേരളത്തില്‍ മാത്രമാണ് സര്‍വേ നടത്തിയത്. നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് അഫയേസ് (നോര്‍ക്ക) വകുപ്പുമായും സഹകരിച്ചായിരിക്കും പഠനം നടത്തുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications