ശ്രീലങ്കയിലെ സെന്‍സര്‍ഷിപ്പ് സുപ്രീംകോടതി റദ്ദാക്കി
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ പത്രങ്ങള്‍ക്കേര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ് സുപ്രീംകോടതി റദ്ദാക്കി.
സണ്‍ഡേ ലീഡര്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് 1300 ഡോളര്‍ കോടതിചെലവ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം മാസം മുതല്‍ സണ്‍ഡേ ലീഡര്‍ അടച്ചിരുന്നു.
മെയ് മാസത്തില്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ് സംവിധാനം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടികാട്ടി. നിയമപ്രകാരം ചീഫ് സെന്‍സറിനെനിയമിച്ചാല്‍ അത് ഒരാഴ്ച്ചക്കുള്ളില്‍ പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടിയിട്ടേയില്ല.
വടക്കന്‍ ജാഫ്നയിലെ പോരാട്ടത്തില്‍ പുലികളില്‍ നിന്ന് സൈന്യത്തിന് കനത്ത തിരിച്ചടിയേറ്റതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭാഗിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തിരാവസ്ഥാ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാരിന് ഏത് പത്രത്തിന്റെയും പ്രസിദ്ധീകരണം തടയാനും ഓഫീസും മറ്റും പിടിച്ചെടുക്കാനും അധികാരമുണ്ട്. ഈ നിയമപ്രകാരം ചില പത്രങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു.
വിദേശമാധ്യമങ്ങള്‍ക്കും സെന്‍സര്‍ഷിപ്പ് ബാധകമായിരുന്നു.












Click it and Unblock the Notifications