ശ്രീലങ്കയില്‍ പോരാട്ടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ ജൂണ്‍ 30ാം തീയതി വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കനത്ത പോരാട്ടത്തില്‍ 15 തമിഴ് പുലികളും 10 സൈനികരും കൊല്ലപ്പെട്ടു.
വെലിയോയ മേഖലയിലെ വടക്കുകിഴക്കായുള്ള ഗജാബ്പുരയിലാണ് പോരാട്ടം നടന്നത്.
ഗജാബ്പുരയില്‍ സൈന്യം പുലികള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട സൈനികരില്‍ ഒരു ഓഫീസറും പെടുന്നു. 25 സൈനികര്‍ക്ക് പരിക്കേറ്റു.
പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി സൈന്യം ജൂലൈ ഒന്നാം തീയതി ശനിയാഴ്ച്ച രാവിലെ ഓപ്പറേഷന്‍ തുടങ്ങി.












Click it and Unblock the Notifications