കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ ഇന്ത്യയിലേക്കുള്ള ഫോണ്‍ നിരക്ക് കുറച്ചു

  • By Staff
Google Oneindia Malayalam News

ദുബായ്: യു.എ.ഇയില്‍ ഇന്ത്യയടക്കം 37 രാജ്യങ്ങളിലേക്കുള്ള ടെലഫോണ്‍ നിരക്ക് കുറച്ചു. കുറഞ്ഞ നിരക്കുകള്‍ ജൂലൈ ഒന്നാം തീയതി ശനിയാഴ്ച്ചയോടെയാണ് പ്രാബല്യത്തില്‍ വരുന്നത്.

യു.എ.ഇ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ടെലികമ്യൂണിക്കേഷനാണ് നിരക്കുകള്‍ കുറച്ചത്.മൊബൈല്‍ ഫോണ്‍ നിരക്കുകളും കുറച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് വിളിക്കുമ്പോള്‍ തിരക്കേറിയ സമയത്ത് ഇനി മിനുട്ടിന് 4.29 ദെര്‍ഹമാണ് ഫോണ്‍നിരക്ക്. നേരത്തെ ഇത് 6.43 ആയിരുന്നു. മറ്റു സമയങ്ങളില്‍ മിനുട്ടിന് 3.67 ദെര്‍ഹമാവും. 4.50 ആയിരുന്നു നേരത്തെയുള്ള ചാര്‍ജ്.

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള ടെലഫോണ്‍ നിരക്കും കുറച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X