സ്വയംഭരണപ്രമേയത്തില്‍ ഉടന്‍ തീരുമാനമെന്ന് അദ്വാനി
ചെന്നൈ: ജമ്മു കശ്മീര്‍ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയത്തെ കുറിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പറഞ്ഞു.
ഈറോഡില്‍ നടക്കുന്ന മറുമലര്‍ച്ചി ഡി.എം.കെയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ അദ്വാനി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
നേരത്തെ സ്വയംഭരണ പ്രമേയത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് അദ്വാനി പറഞ്ഞിരുന്നു. പ്രധാനമന്ത്രി വിദേശപര്യടനം കഴിഞ്ഞെത്തിയാല്‍ ഇതേ കുറിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വയംഭരണ പ്രമേയം ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ളതാണെന്ന് വിദേശപര്യടനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി വാജ്പേയി ചൂണ്ടികാട്ടിയിരുന്നു.












Click it and Unblock the Notifications