ശ്രീനഗറില്‍ മൈന്‍ സ്ഫോടനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജൂണ്‍ 1 ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ഒരു മൈന്‍ സ്ഫോടനത്തില്‍ അഞ്ച് പട്ടാളക്കാര്‍ ഉള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ദള്‍ ത ടാകത്തിന് സമീപമുള്ള ബൗള്‍വാര്‍ഡ് റോഡിലുള്ള ഒരു ഹോട്ടലിനരികിലാണ് സ്ഫോടനമുണ്ടായത്.
വാഹനത്തിലുണ്ടായിരുന്ന അഞ്ച് പട്ടാളക്കാര്‍ക്കാണ് അതിശക്തമായ ഈ സ്ഫാടനത്തില്‍ പരിക്കേറ്റത് എന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റു.
അടുത്തുള്ള ഹോട്ടലുകളുടെ ജനാലച്ചില്ലുകള്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു. കരണ്‍ നഗറിലുള്ള ബി എസ് എഫിന്റെ ക്യാമ്പിന്റെ നേരേയും ആക്രമണമുണ്ടായി. തീവ്രവാദികള്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടി മൂന്ന് ബി എസ് എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications