ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കയറ്റുമതി 17,150 കോടി കവിഞ്ഞു
ദില്ലി: ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കയറ്റുമതി 1999-2000 സാമ്പത്തിക വര്‍ഷം 57 ശതമാനം വളര്‍ന്ന് 17,150 കോടി രൂപ (400 കോടി ഡോളര്‍) യായി. മുന്‍ വര്‍ഷം ഇത് 10,940 കോടി രൂപയായിരുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്കോം) നടത്തിയ ഒരു സര്‍വെ പ്രകാരമാണിത്.
ഈ സാമ്പത്തിക വര്‍ഷവും ഇതേ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും നാസ്കോം സര്‍വെ റിപ്പോര്‍ട്ടിലുണ്ട്. 2000-2001 ല്‍ സോഫ്റ്റ്വെയര്‍ കയറ്റുമതി തുടര്‍ച്ചയായി വര്‍ദ്ധിക്കുമെന്നും 630 കോടി ഡോളറാകും എന്ന് നാസ്കോം പ്രസിഡന്റ് ദേവാങ് മേത്ത പറഞ്ഞു.
ആഭ്യന്തര വളര്‍ച്ച കൂടി കണക്കിലെടുത്താല്‍ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ രംഗത്തെ വളര്‍ച്ച 1999-2000 വര്‍ഷത്തില്‍ 53 ശതമാനമാണ്. ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 185 എണ്ണത്തോളം അവരുടെ സോഫ്റ്റ്വെയര്‍ ആവശ്യങ്ങള്‍ക്ക് ഇന്ത്യയെ സമീപിച്ചു എന്നത് 1999-2000 മാണ്ടിലെ റിപ്പാര്‍ട്ടിലുള്ള രസകരമായ ഒരു വസ്തുതയാണെന്ന് ദേവാങ് മേത്ത അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications