കുവൈറ്റ് എയര്‍വേസ് തിരുവനന്തപുരത്തേക്ക് കൂടുതല്‍ സര്‍വീസ് നടത്തും
ദുബായ്: തിരുവനന്തപുരത്തക്ക് സര്‍വീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യം കുവൈറ്റ് എയര്‍വേസ് പരിഗണിക്കുന്നു. തിരുവനന്തപുരത്തേക്കും മുംബൈയിലേക്കും കുടുതല്‍ സര്‍വീസ് നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് കുവൈറ്റ് എയര്‍വേസിന്റെ ബാദര്‍ ഘാനേം അല്‍ അമീരി പറഞ്ഞു. കുവൈറ്റ് എയര്‍വേസിന്റെ ബഹറിനിലേയും ദഹ്റാനിലുേം സീനിയര്‍ കണ്‍ട്രി മാനേജറാണ് ബാദര്‍ ഘാനേം.
അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ കുവൈറ്റ് എയര്‍വേസ് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസും തുടങ്ങും. ആഴ്ചയില്‍ 700 യാത്രക്കാക്കാരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
തിരുവനന്തപുരത്തേക്കും ദില്ലിക്കും മുംബൈയിലേക്കുമാണ് ഇപ്പോള്‍ കുവൈറ്റില്‍ നിന്ന് സര്‍വീസുള്ളത്. കുവൈറ്റ്-മദ്രാസ് സര്‍വീസും യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും എന്ന് ബാദര്‍ ഘാനേം അല്‍ അമീരി പറഞ്ഞു.












Click it and Unblock the Notifications