Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് യു.എസ് സെക്രട്ടറി

ന്യൂ യോര്‍ക്ക് : ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം എന്നത്തേക്കാളും സുദൃഢമാണെന്ന് അമേരിക്കയുടെ തെക്കനേഷ്യോ അസിസ്റന്റ് സ്റേറ്റ് സെക്രട്ടറി കാള്‍ ഇന്ദര്‍ഫര്‍ത്ത് പറഞ്ഞു. എന്നാല്‍ ഇത് പാകിസ്ഥാനുമായുള്ളവളരെക്കാലത്തെ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ എ പി ഐ)യുടെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്ദര്‍ഫര്‍ത്ത്.

ഇന്ത്യയുമായിട്ടുള്ള സൗഹൃദത്തില്‍ ഏറെ പ്രതീക്ഷകളുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ ഒരു നാഴികകല്ലായിരുന്നുവെന്നും ഇന്ദര്‍ഫര്‍ത്ത് പറഞ്ഞു.

ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും ഒരു പുതിയ താല്‍പര്യം അമേരിക്കക്കാരിലുണ്ട്. സോണിയുടെ ഭംഗ്ര പരസ്യം, പോപ് താരം മഡോണയുടെ സാരി, ഇന്ത്യന്‍ ഭക്ഷണം, യോഗ, സി എന്‍ എന്‍ന്റെ പുതിയ ദക്ഷിണേഷ്യന്‍ ചാനല്‍ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്പെല്ലിങ് മത്സരത്തില്‍ വിജയിയായ ജോര്‍ജ് തമ്പിയെക്കുറിച്ചും ഇന്ദര്‍ഫര്‍ത്ത് എടുത്ത് പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യക്കാരനാണ് ഈ മത്സരത്തില്‍ വിജയിക്കുന്നത്. ജോര്‍ജ് തമ്പിയുടെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

മികച്ച ചിത്രത്തിന് ഓസ്കാര്‍ പുരസ്കാരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ദ് സിക്സ്ത്ത് സെന്‍സിന്റെ സംവിധായകന്‍ മനോജ് നൈറ്റ് ശ്യമാളനേയും പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ച ജുപാ ലഹിരിയേയും ഇന്ദര്‍ഫര്‍ത്ത് പരാമര്‍ശിച്ചു. ഇന്ത്യന്‍ അമേരിക്കക്കാര്‍ നേട്ടങ്ങളുടെ എല്ലാ പട്ടികകളിലും സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+