കാലവര്‍ഷം: കേരളത്തില്‍ മൂന്നു പേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ടതോടെ കേരളത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.
മലപ്പുറം ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ 10 വയസ്സായ ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടും. കാസര്‍കോഡ് ജില്ലയിലെ മുന്നാഡില്‍ മൂന്നരവയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് മുങ്ങിമരിച്ചത്.
ഇടുക്കിയിലും കോഴിക്കോടുമായി 25 വീടുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു. 92 വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് റവന്യൂവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റടിക്കുമെന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ കടലിലിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മീന്‍പിടിത്തക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications