ചേകന്നൂര്‍ മൗലവി കേസ് : ഹൈക്കോടതി അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊച്ചി: ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോര്ട്ടുകള് സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സി.ബി.ഐയോടാവശ്യപ്പെട്ടു. ജസ്റിസ് സി.എസ്. രാജനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവത്തില്‍ സി.ബി.ഐയുടെ അന്വേഷണം ത്വരിതഗതിയിലാക്കാനാവശ്യപ്പെട്ട് ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റി നല്കിയ റിട്ട് ഹരജിയിന്മേലാണ് കോടതി ഈ ഉത്തരവിറക്കിയത്.
മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തെ നിരന്തരം ചോദ്യം ചെയ്തിരുന്ന മൗലവിയെ 1993 ജൂലൈ 27-നാണ് തന്റെ വീട്ടില്‍ വെച്ച് അഞ്ജാതരായ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുന്ന സമയത്ത് ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു മൗലവി.
തിരോധാനത്തെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത് കേരള പോലീസായിരുന്നു. പൊതുജനാവശ്യപ്രകാരം നാലുവര്‍ഷം മുമ്പ് കേസന്വേഷണം ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ല.
ഇതിനെത്തുടര്‍ന്നാണ് സൊസൈറ്റി കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
സി.ബി.ഐയുടെ അന്വേഷണത്തിലെ വീഴ്ചകളില്‍ കേരള ഹൈക്കോടതി ഇത് രണ്ടാം തവണയാണ് ഇടപെടുന്നത്. സിസ്റര്‍ അഭയകേസ് വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് ജൂണ്‍ 23-ന് സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications