കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേകന്നൂര്‍ മൗലവി കേസ് : ഹൈക്കോടതി അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സി.ബി.ഐയോടാവശ്യപ്പെട്ടു. ജസ്റിസ് സി.എസ്. രാജനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

സംഭവത്തില്‍ സി.ബി.ഐയുടെ അന്വേഷണം ത്വരിതഗതിയിലാക്കാനാവശ്യപ്പെട്ട് ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റി നല്‍കിയ റിട്ട് ഹരജിയിന്മേലാണ് കോടതി ഈ ഉത്തരവിറക്കിയത്.

മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തെ നിരന്തരം ചോദ്യം ചെയ്തിരുന്ന മൗലവിയെ 1993 ജൂലൈ 27-നാണ് തന്റെ വീട്ടില്‍ വെച്ച് അഞ്ജാതരായ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുന്ന സമയത്ത് ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു മൗലവി.

തിരോധാനത്തെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത് കേരള പോലീസായിരുന്നു. പൊതുജനാവശ്യപ്രകാരം നാലുവര്‍ഷം മുമ്പ് കേസന്വേഷണം ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ല.

ഇതിനെത്തുടര്‍ന്നാണ് സൊസൈറ്റി കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കോടതി നോട്ടീസയച്ചിട്ടുണ്ട്.

സി.ബി.ഐയുടെ അന്വേഷണത്തിലെ വീഴ്ചകളില്‍ കേരള ഹൈക്കോടതി ഇത് രണ്ടാം തവണയാണ് ഇടപെടുന്നത്. സിസ്റര്‍ അഭയകേസ് വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് ജൂണ്‍ 23-ന് സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X