പ്ലസ് ടു: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി
കൊച്ചി: പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ ജാതീയവും രാഷ്ട്രീയവുമായ പരിഗണനകളുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
വിദ്യാഭ്യാസ ചട്ടങ്ങളിലെ നിര്‍ദേശങ്ങളും മാര്‍ഗരേഖയും അനുസരിച്ചാണ് സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് എതിര്‍സത്യവാങ്്മൂലത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി കെ.വിജയകുമാര്‍ പറഞ്ഞു.
ഓരോ പ്രദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും സ്ഥാപനങ്ങളിലെ സൗകര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിനെ കുറിച്ചുള്ള കേസില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്.












Click it and Unblock the Notifications