ചരക്കുവണ്ടി പാളം തെറ്റി, തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: ചരക്കുവണ്ടിയുടെ രണ്ടു വാഗണുകള്‍ പാളം തെറ്റി തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ കടക്കാവൂര്‍-വര്‍ക്കല റെയില്‍വേ സ്റേഷനുകള്‍ക്കിടയിലായാണ് ചരക്കുവണ്ടിയുടെ ഒഴിഞ്ഞ രണ്ടു എണ്ണവാഗണുകള്‍ പാളം തെറ്റിയത്.
ഉച്ചക്ക് രണ്ടുമണിയോടു കൂടി റെയില്‍വേ വിദഗ്ധര്‍ വന്ന് ട്രാക്ക് പരിശോധിച്ച ശേഷം ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു.
സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തേക്കുുള്ള പല ട്രെയിനുകളും വിവിധ സ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരം സ്റേഷനില്‍ നിന്നുള്ള ട്രെയിനുകള്‍ പുറപ്പെടാനും വൈകി.
ഈ പ്രദേശത്തെ ട്രാക്കുകള്‍ ഇരട്ടിപ്പിക്കുന്ന ജോലി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നതാണ്. എന്നാല്‍ ഇവ വളരെ ഇടുങ്ങിയ സ്ഥലത്തു കൂടെയായതിനാലാണ് രണ്ടു ട്രാക്കുകളിലും ഗതാഗതം തടസ്സപ്പെട്ടതെന്ന് റെയില്‍വേവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications