ചെച്നിയയില്‍ ബോംബ് സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു
മോസ്കോ: തെക്കന്‍ ചെച്നിയയിലെ അര്‍ഗണ്‍ നഗരത്തില്‍ ജൂലൈ മൂന്ന് തിങ്കളാഴ്ച്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടു.
ഒരു പോലീസ് ബാരക്കിന് അടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ബാരക്ക് തകര്‍ന്നു. 81 പോലീസുകാര്‍ക്ക് പരിക്കേറ്റു.
പോലീസ് ബാരക്കിനടുത്തു നിര്‍ത്തിയിട്ടിരുന്ന ട്രക്കിലാണ് ബോംബുണ്ടായിരുന്നതെന്നും കലാപകാരികള്‍ ആസൂത്രിതമായി ബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്നറിയാനായി സുരക്ഷാ പ്രവര്‍ത്തകര്‍ ബാരക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങള്‍ കലാപകാരികള്‍ രണ്ടിടങ്ങളിലായി ബോംബ് സ്ഫോടനം നടത്തിയിരുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഈ സ്ഫോടനങ്ങളില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications