ഫൊക്കാനാ കണ്‍വെന്‍ഷന്‍ തുടങ്ങി
സാന്‍ജോസ്: നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന് തുടക്കമായി. കേന്ദ്രമന്ത്രി ഒ.രാജഗോപാലാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
അമേരിക്കയിലെ കേരളീയസംഘടനകളുടെ ഏകോപന സമിതിയായ ഫൊക്കാനയുടെ സമ്മേളനത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖവ്യക്തികള്‍ പങ്കുചേര്‍ന്നു. കേരളീയത നിറഞ്ഞുനില്‍ക്കുന്ന പരിപാടികളായിരുന്നു ഉദ്ഘാടനദിവസത്തിന് മാറ്റ് കൂട്ടിയത്.
ഉദ്ഘാടനദിനത്തിലെ ഘോഷയാത്രയില്‍ സ്ത്രീകളും പുരുഷന്‍മാരും കേരളീയവേഷമണിഞ്ഞാണ് പങ്കെടുത്തത്. കലാപരിപാടികളും ആദ്യദിനത്തിന് ചാരുതയേകി.
ഘോഷയാത്രക്കു ശേഷം നടന്ന ചടങ്ങില്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോണ്‍ ടൈറ്റസ് ആമുഖ പ്രസംഗം നടത്തി. ഫൊക്കാന പ്രസിഡന്റ് കളത്തില്‍ പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.പി, ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ്, മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ തോമസ് ജേക്കബ്, നൈനാന്‍ കോശി തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications