ഫിജിയില്‍ ലയിസെനിയ ഗറാസെ ഇടക്കാല പ്രധാനമന്ത്രി
സുവ: ഫിജിയിലെ ഇടക്കാല പ്രധാനമന്ത്രിയായി ലയിസെനിയ ഗറാസെയെ സൈനിക ഭരണകൂടം നിയമിച്ചു.
ഇന്ത്യന്‍ വംശജരെയാരെയും ഇടക്കാല സര്‍ക്കാരില്‍ നിയമിച്ചിട്ടില്ല. ഇന്ത്യന്‍ വംശജരായ രണ്ട് നോമിനികള്‍ പിന്‍വലിഞ്ഞു.
ലയിസെനിയ ഗറാസെ മുന്‍ സെനറ്ററും ഫിജി ഡെവലപ്പ്മെന്റ് ബാങ്കിന്റെ തലവനുമാണ്. മന്ത്രിസഭയില്‍ 18 കാബിനറ്റ് മന്ത്രിമാരും ഒരു സഹമന്ത്രിയുമാണുള്ളത്.
രണ്ടു വര്‍ഷമാണ് ഇടക്കാല സര്‍ക്കാരിന്റെ കാലയളവ്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈന്യം നേരത്തെ അറിയിച്ചിരുന്നത്.
പാര്‍ലമെന്റ് കെട്ടിടത്തില്‍ ബന്ദികളാക്കി വെച്ചിരിക്കുന്നവരെ മോചിപ്പിക്കും വരെ സൈനിക ഭരണകൂടം അധികാരത്തില്‍ തുടരുമെന്ന് സൈന്യം വ്യക്തമാക്കി.












Click it and Unblock the Notifications