ശ്രീലങ്കയില്‍ 300 പേരെ അറസ്റ് ചെയ്തു
കൊളംബോ: തമിഴ്പുലികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 300 പേരെ ശ്രീലങ്കന്‍ പോലീസും പട്ടാളക്കാരും അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
പുത്തലത്ത് ഞായറാഴ്ച്ച പോലീസ് നടത്തിയ തിരച്ചിലിലാണ് 300 പേര്‍ അറസ്റിലായത്. ചോദ്യം ചെയ്തതിനു ശേഷം 160 പേരെ വിട്ടയച്ചു.
വടക്കന്‍ ജാഫ്നയില്‍ ശനിയാഴ്ച്ച തമിഴ്പുലികളുടെ വാഹനങ്ങള്‍ക്കു നേരെ സൈന്യം ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. കൊല്ലപ്പെട്ടവര്‍ എത്രയെന്ന് അറിവായിട്ടില്ല.
ചാവക്കച്ചേരി പ്രദേശത്ത് പുലികളുടെ സംഘത്തിനു നേരെ ആക്രമണം നടത്തിയ സൈന്യം അഞ്ചു പേരെ കൊലപ്പെടുത്തി. ഒരു സൈനികനും മരിച്ചു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications