നിയമവിരുദ്ധമായി സൗദിയില്‍ കഴിഞ്ഞ മൂന്നര ലക്ഷം പേര്‍ രാജ്യം വിട്ടു
റിയാദ്: ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയില്‍ കഴിഞ്ഞിരുന്ന മൂന്നര ലക്ഷം പേര്‍ രാജ്യം വിട്ടുപോയെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ നിശ്ചിത സമയം നല്‍കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 30 വരെയായിരുന്നു കാലയളവ്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ 3,50,044 പേര്‍ രാജ്യം വിട്ടുപോയി. ശിക്ഷയൊന്നും .നല്‍കാതൊയിരുന്നു ഇവരെ രാജ്യം വിട്ടുപോവാന്‍ അനുവദിച്ചതെന്ന് ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.
നിയമവിരുദ്ധമായി സൗൗദിയിലെത്തിയവരില്‍ രാജ്യം വിട്ടുപോയവരുടെ യഥാര്‍ഥ കണക്ക് ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിശ്ചിത സമയം കഴിഞ്ഞതിനാല്‍ ഇനിയും നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരില്‍ നിന്ന് ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാന്‍ അനുമതിതേടുന്ന അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ലെന്ന് വക്താവ് പറഞ്ഞു.
നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്നവര്‍ക്ക് ആറ് മാസം തടവോ ഒരു ലക്ഷം റിയാല്‍ വരെ പിഴയോ ആണ് ശിക്ഷ.












Click it and Unblock the Notifications