കശ്മീര്‍ സ്വയംഭരണ പ്രമേയം കേന്ദ്രമന്ത്രിസഭ തള്ളി
ദില്ലി: ജമ്മു കശ്മീര്‍ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയം കേന്ദ്രമന്ത്രിസഭ തള്ളി.
തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്നും എന്‍.ഡി.എയിലെ എല്ലാ ഘടകക്ഷികളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരായിരുന്നുവെന്നും മന്ത്രിസഭായോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
അതേ സമയം സംസ്ഥാനങ്ങള്‍ക്ക് അധികാരം പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചില സുപ്രധാനമായ തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തിലുണ്ടായെന്ന് സൂചനയുണ്ട്.
മന്ത്രിസഭാതീരുമാനത്തിന്റെ വിശദവിവരങ്ങള്‍ ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പത്രസമ്മേളനത്തില്‍ അറിയിക്കും.
മന്ത്രിസഭാ യോഗത്തിനു 15 മിനുട്ട് മുമ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള പ്രധാനമന്ത്രി വാജ്പേയിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൂടികാഴ്ച്ച നടത്തിയിരുന്നു.
ജൂണ്‍ 26നാണ് കശ്മീര്‍ നിയമസഭ സ്വയംഭരണപ്രമേയം അംഗീകരിച്ചത്.












Click it and Unblock the Notifications