കല്‍ക്കത്ത കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ആരെയും പിന്തുണക്കില്ല
കല്‍ക്കത്ത: കല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എമ്മിനെയോ തൃണമൂല്‍ കോണ്‍ഗ്രസിനെയോ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രണാബ് മുക്കര്‍ജി പറഞ്ഞു.
ഇരു പാര്‍ട്ടികളും കോണ്‍ഗ്രസിന് ഒരു പോലെ ശത്രുക്കളാണ്. അതുകൊണ്ട് ആരെയും പിന്തുണക്കാതെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്ക്കും. പ്രണാബ് മുക്കര്‍ജി പറഞ്ഞു.
നേരത്തെ കല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളെ പിന്തുണക്കണമെന്ന് സി.പി.എം അഭ്യര്‍ഥിച്ചിരുന്നു. ഒരു പാര്‍ട്ടിക്കും ഇവിടെ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.
അതേ സമയം ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനം നേടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും റെയില്‍വേ മന്ത്രിയുമായ മമതാ ബാനര്‍ജി അവകാശപ്പെട്ടു. സ്വതന്ത്രരായി ജയിച്ച മൂന്ന് പേര് തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ടെന്നും മമത പറഞ്ഞു.