മികച്ച ചിത്രം വാനപ്രസ്ഥം, നടന്‍ മോഹന്‍ലാല്‍,മലയാളത്തിന് 10 അവാര്‍ഡുകള്‍
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിന്. വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടനെന്ന കഥകളിക്കാരന് രൂപവും ഭാവവും നല്‍കിയ മോഹന്‍ലാലാണ് മികച്ച നടന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിക്ക് സ്പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.
മലയാളത്തിന് കളുണ്ട്. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച ഗായകന്‍, മികച്ച തിരക്കഥ, മികച്ച ബാലനടന്‍, മികച്ച പാരിസ്ഥിതിക അവബോധ ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച ചലച്ചിത്ര നിരൂപണം, മികച്ച ചലച്ചിത്ര പുസ്തകം എന്നിവക്ക് പുറമെ സ്പെഷല്‍ ജൂറി അവാര്‍ഡും മലയാളത്തിന് ലഭിച്ചു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ചാന്തുപൊട്ടും ചിന്തേലസ്സും... എന്ന ഗാനം ആലപിച്ച എം.ജി. ശ്രീകുമാറിനാണ് മികച്ച ഗായകനുള്ള അവാര്‍ഡ്. കരുണത്തിന്റെ തിരക്കഥ തയ്യാറാക്കിയ മാടമ്പു കുഞ്ഞുക്കുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും വാനപ്രസ്ഥത്തിലെ എഡിറ്റിംഗിന് ശ്രീകര്‍ പ്രസാദിന് മികച്ച ചിത്രസംയോജകനുള്ള അവാര്‍ഡും ലഭിച്ചു.
മികച്ച പാരിസ്ഥിതിക അവബോധ ചിത്രം മലയാളത്തിലെ ജലമര്‍മ്മരമാണ്. ഈ ചിത്രത്തിലെതന്നെ അഭിനയത്തിന് അശ്വിന്‍ തമ്പിക്ക് മികച്ച ബാലനടനുള്ള അവാര്‍ഡും ലഭിച്ചു. മികച്ച ചലച്ചിത്ര നിരൂപണത്തിനുള്ള അവാര്‍ഡ് ഐ. ഷണ്‍മുഖദാസിനാണ്. മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള അവാര്‍ഡ് മധു ഇറവങ്കര (മലയാള സിനിമയും സാഹിത്യവും) മറാത്തി എഴുത്തുകാരി അരുണ ആനന്ദുമായി പങ്കുവെക്കും.
ഹിന്ദിക്ക് ഒമ്പതും ബംഗാളിക്ക് ഏഴും അവാര്‍ഡുകള്‍ ലഭിച്ചു. ഹേ റാമിന് ലഭിച്ച മൂന്ന് അവാര്‍ഡുകളുള്‍പ്പെടെ തമിഴിന് അഞ്ച് അവാര്‍ഡുകളുണ്ട്.
ഫീച്ചര്‍ വിഭാഗത്തില്‍ പ്രസിദ്ധ സംവിധായകന്‍ ഗൗതം ഘോഷും, നോണ്‍ ഫീച്ചര്‍ വിാഗത്തില്‍ ജബാര്‍ പട്ടേലും, നിരൂപണ വിഭാഗത്തില്‍ കെ. സച്ചിദാനന്ദനും നേതൃത്വം നല്‍കിയ ജൂറിയാണ് അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുത്തത്.












Click it and Unblock the Notifications