യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനാ മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ച് പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം ലാത്തിചാര്‍ജിലാണ് കലാശിച്ചത്. രണ്ടു തവണ പോലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തി.
കൊച്ചിയില്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ച് എം.ജി. റോഡില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞു. ഡി.സി.സി ഓഫീസില്‍ നിന്നും കല്ലേറുണ്ടായി.
കോട്ടയത്തും വിദ്യാര്‍ഥികള്‍ പോലീസിനു നേരെ കല്ലേറ് നടത്തി. കലക്ടറേറ്റിനു മുന്നില്‍ വെച്ച് മാര്‍ച്ച് തടഞ്ഞ പോലീസിനു നേര വിദ്യാര്‍ഥികള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി. വിദ്യാര്‍ഥികളുടെ കല്ലേറ് ശക്തമായപ്പോള്‍ ചില പോലീസുകാരും തിരികെ കല്ലെറിഞ്ഞു.
ഡി.വൈ.എസ്.പി പി.ജെ.ജോസിനും ഏറ്റുമാനൂര്‍ സി.ഐ. രാജേന്ദ്രനും അഞ്ചു വിദ്യാര്‍ഥികള്‍ക്കും കല്ലേറില്‍ പരിക്കേറ്റു.












Click it and Unblock the Notifications