Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് വീണ്ടും സംഘര്‍ഷം; വീടുകള്‍ തകര്‍ത്തു

നാദാപുരം: നാദാപുരത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകരുടെയും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെയും വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ആഴ്ച്ചകള്‍ക്കു മുമ്പ് സി.പി.എം-ലീഗ് സംഘട്ടനം നടന്നിരുന്ന നാദാപുരം ഇതോടെ വീണ്ടും സംഘര്‍ഷാവസ്ഥയിലായി.

ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെ നടന്ന ബോംബാക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. രണ്ടു സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കപ്പെട്ടു. തിങ്കളാഴ്ച്ച രാത്രിയും ചൊവാഴ്ച്ച പുലര്‍ച്ചെയുമാണ് അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നത്.

മുസ്ലിം ലീഗ് പ്രവര്‍ത്തകനായ സമീറിന്റെ വീടാണ് ബോംബാക്രമണത്തില്‍ തകര്‍ന്നത്. അരയാക്കണ്ടി പൊക്കുണന്‍, ഉരുളിമാവില്‍ ചാത്തു എന്നീ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും തകര്‍ന്നു. പൊക്കുണനു നേരെയും ആക്രമണമുണ്ടായി. പൊക്കുണനെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് വീട്ടുകാര്‍ക്കുണ്ടായത്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+