ഫ്ിജിയില്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റു
സുവ: ഫ്ിജിയില്‍ ലയിസെനിയ ഖറാസെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റു. സുവയിലെ ഒരു പൊതുചടങ്ങില്‍ വെച്ചാണ് ഖറാസെ അധികാരമേറ്റത്.
അതിനിടയില്‍ മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയടക്കം 27 പേരെ അട്ടിമറിക്കാര്‍ ബന്ദികളാക്കി വെച്ചിരിക്കുന്ന പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് പുറത്തു നില്‍ക്കുന്ന സൈനികര്‍ക്കു നേരെ ചൊവാഴ്ച്ച വെടിവെപ്പുണ്ടായി.
സൈനികര്‍ തിരിച്ചു വെടിവെച്ചില്ലെന്ന് സൈനിക വക്താവ് പറഞ്ഞു. അതേ സമയം ഒരു കലാപകാരിക്ക് പരിക്ക് പറ്റിയതായി പ്രാദേശിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ വംശജരെ അധികാരത്തിലെത്താന്‍ അനുവദിക്കുന്ന പഴയ ഭരണഘടന വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് അധികാരമേറ്റതിനു ശേഷം ലയിസെനിയ ഖറാസെ പറഞ്ഞു.
അതേ സമയം സൈനിക വക്താവ് ഫിലിപ്പോ താരാകിനികിനിയും അട്ടിമറിക്കാരുടെ ഉപനേതാവ് തോമോകി സിലാതോലുവും തമ്മില്‍ ചൊവാഴ്ച്ച ചര്‍ച്ച നടത്തുമെന്ന് പ്രാദേശിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications