കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശ്രീലങ്കയില്‍ 12 പുലികളും രണ്ട് സൈനികരും കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലുകളില്‍ 12 പുലികളും രണ്ട് ്സൈനികരും കൊല്ലപ്പെട്ടു. 12 സൈനികര്‍ക്ക് പരിക്കേറ്റു.
കൊളംബ്തുറയില് പുലികളുടെ സംഘത്തെ ആക്രമിച്ച സൈനികര്‍ അഞ്ച് പേരെ കൊലപ്പെടുത്തി. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. തത്തവന്കോട്ടൈ പ്രദേശത്ത് നാലു പുലികളെ സൈന്യം വധിച്ചു.
വടക്കന്‍ ട്രിങ്കോമാലിയില്‍ പുലികള്‍ പോലീസുകാര്‍ക്കു നേരെ ആക്രമണം നടത്തി. രണ്ട് പോലീസുകാരും മൂന്ന് പുലികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലുകളില്‍ ആറ് സൈനികര്‍ക്കു കൂടി പരിക്കേറ്റതായി സര്‍ക്കാര്‍ കുറിപ്പില്‍ അറിയിച്ചു.
Comments
Story first published: Tuesday, July 4, 2000, 5:30 [IST]