നേപ്പാള്‍ പ്രധാനമന്ത്രി ജൂലൈ അവസാനം ഇന്ത്യ സന്ദര്‍ശിക്കും
കാഢ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാള ഈ മാസം അവസാനത്തോടെ ദില്ലി സന്ദര്‍ശിക്കും. നാല് വര്‍ഷത്തിന് ശേഷമാണ് ഒരു നേപ്പാള്‍ പ്രധാനമന്ത്രി ഔദ്യാഗികമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രി കൊയ്രാള ജൂലൈ 31 ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും ഓഗസ്റ് ഒന്നിനും രണ്ടിനും ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി ചര്‍ച്ച നടത്തുമെന്നും നേപ്പാളില്‍ ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് ഇരു രാജ്യങ്ങളുടേയും സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചാ വിഷയമാകും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഓഗസ്റ് മൂന്നിന് കൊയ്രാള ദില്ലി വിടും.












Click it and Unblock the Notifications