Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍.ഡി.എയില്‍ തുടരണമോയെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന് തീരുമാനിക്കാമെന്ന് വാജ്പേയി

ചെന്നൈ: കശ്മീര്‍ സ്വയംഭരണ പ്രമേയം കേന്ദ്രമന്ത്രി സഭ തള്ളിയ സാഹചര്യത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ തുടരണമോയെന്ന കാര്യം ഫാറുഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സാണ് തീരുമാനിക്കേണ്ടതെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി.

തമിഴ്നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ചെന്നൈ വിമാനത്തവാളത്തില്‍വെച്ച് വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള സ്വയംഭരണ പ്രമേയത്തിന്റെ കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണെന്ന് മറുപടി പറഞ്ഞുവെന്ന് വാജ്പേയി വ്യക്തമാക്കി. കൂടുതല്‍ സാമ്പത്തികശേഷി ആവശ്യമായതിനാല്‍ ഇത് വളരെ പ്രധാനവിഷയമാണെന്നും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും അബ്ദുള്ളക്ക് ഉറപ്പുകൊടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് സഖ്യത്തിലെ തമിഴ് ഘടകകക്ഷികളുമായി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വാജ്പേയി പറഞ്ഞു. ഇതിന്റെ പേരില്‍ സഖ്യത്തിലെ തമിഴ് പാര്‍ട്ടികളുമായുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും ഉടന്‍ തന്നെ തീരും, പ്രധാനമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+