വില ഒത്തുതീര്‍പ്പാകാത്തത് കൊണ്ട് റഷ്യയുമായുള്ള ടാങ്ക് കരാര്‍ നിര്‍ത്തി വച്ചു
ദില്ലി: വിലയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പാകാത്തതു കൊണ്ട് റഷ്യയില്‍ നിന്ന് ടി-90 ടാങ്കുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ കരസേനയുടെ പദ്ധതി തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാന്‍ഡസ് ജൂണ്‍ നാല് ചൊവാഴ്ച പറഞ്ഞു.
വില ഒത്തുതീര്‍പ്പ് കമ്മറ്റി (പി എന്‍ സി) വിലയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ ഉടന്‍ തന്നെ ഇരു കൂട്ടരും കരാറിലേര്‍പ്പെടും എന്നും പ്രതിരോധ മന്ത്രി അറിയിച്ചു. ടി-90 കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.
ഈ വിഭാഗത്തില്‍പെട്ട 310 ഓളം ടാങ്കുകള്‍ ഇന്ത്യ വാങ്ങുമെന്നാണ് കരുതപ്പെടുന്നത്. പാകിസ്ഥാന്‍ ഉക്രൈനില്‍ നിന്ന് വാങ്ങിച്ച ടി -80 യു ഡി ടാങ്കുളില്‍ നിന്നുള്ള ഭീഷിണി നേരിടാനാണിത്. അതിര്‍ത്തിയിലെ മുന്‍നിര സേനാവിന്യാസം ഇത് ശക്തിപ്പെടുത്തും. മിസൈലുകള്‍ അയക്കാന്‍ പ്രാപ്തിയുള്ള മുന്‍നിര ടാങ്കുകള്‍ വേണമെന്നത് കരസേനയുടെ ആവശ്യമായിരുന്നു.
നൂളോളം ടാങ്കുകള്‍ റഷ്യയില്‍ നിന്ന് വാങ്ങിക്കും. സാങ്കേതികവിദ്യാ കൈമാറ്റത്തിന് ശേഷം ബാക്കി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. വിവിധ ആയുധകരാറുകള്‍ അതിന്റെ അന്തിമ ഘട്ടത്തിലാണ് എന്ന് മന്ത്രി അറിയിച്ചു. ഫ്രാന്‍സില്‍ നിന്ന് മിറാഷ് 2000 വിമാനങ്ങള്‍ വാങ്ങും. റഷ്യയില്‍ നിന്ന് അഡ്മിറല്‍ ഗോര്‍ഷോവ് വിമാനവാഹിനിയും വാങ്ങുന്നതാണ്. 140 എസ് യു -30 വിവിധോദ്ദേശ വിമാനങ്ങള്‍ റഷ്യയുടെ അനുമതിയോടെ ഇന്ത്യയില്‍ നിര്‍മ്മിക്കും.












Click it and Unblock the Notifications