ഫറൂഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിടില്ലെന്ന് പ്രധാനമന്ത്രി
കോയമ്പത്തൂര്‍: ജമ്മു കശ്മീര്‍ നിയമസഭ സ്വയം ഭരണപ്രമേയം പാസ്സാക്കിയതിന്റെ വെളിച്ചത്തില്‍ ഫറൂഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ചില പാര്‍ട്ടികളുടെ ആവശ്യം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നിരാകരിച്ചു.
കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്വയംഭരണ പ്രമേയവുമായി വരുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിന് പരിപാടിയില്ലെന്ന് വാജ്പേയി പറഞ്ഞു. കോയമ്പത്തൂര്‍ വിമാനത്തവാളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തന്റെ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിനെതിരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയവും സാമ്പത്തികവുമായി കൂടുതല്‍ ശക്തി പകരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്‍.ഡി.എ യുടെ പ്രകടനപത്രികയാണ് നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications