അക്രമത്തിനെതിരെ ജൂലൈ എട്ടിന് ക്രിസ്ത്യന്‍ മാര്‍ച്ച്
ബാംഗ്ലൂര്‍: രാജ്യത്തും പ്രത്യേകിച്ച് കര്‍ണ്ണാടകയിലും ക്രിസ്ത്യനാകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റേറ്റ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് അസോസിയേഷന്‍ ജുലൈ എട്ട് ശനിയാഴ്ച ബാംഗ്ലൂരില്‍ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു.
നിയമസഭാ കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ ഡേവിഡ് സിമിയന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് കണ്‍വീനര്‍മാരായ എഫ് ടി ആര്‍ കൊളാസോവും ഡി ജി ബാലരാജും അറിയിച്ചു. മാര്‍ച്ചിന് ശേഷമുള്ള പൊതുയോഗം കേന്ദ്ര വ്യോമയാന വുകുപ്പ് സഹമന്ത്രി ടി ജോണും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രൊഫ ഹസ്സന്‍ മന്‍സൂറും അഭിസംബോധന ചെയ്യും.
പോപ്പിനെ ഈയിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പ് നല്‍കിയതിന് നേതാക്കള്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഉറപ്പിന് ശേഷവും ന്യൂനപക്ഷ സമുദായംഗങ്ങള്‍ക്ക് നേരെ അക്രമം തുടരുന്നത് ഖേദകരമാണെന്ന് ടി ജോണ്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications