Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് നായനാര്‍

തിരുവനന്തപുരം: പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ചതിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി ശ്രമിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആരോപിച്ചു.

മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമത്തിലും റേഷന്‍ സബ്സിഡി കുറയ്ക്കാനുള്ള കേന്ദ്രനീക്കത്തിലും ആന്റണി ശ്രദ്ധിക്കാതിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കാര്‍ഷിക-വ്യാവസായിക അടിത്തറ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയും ആന്റണി പ്രതികരിക്കുന്നില്ല.

അതേസമയം പ്ലസ് ടു സ്കൂളുകളുടെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തം മാത്രമാണ്. 106,000 പ്രീഡിഗ്രി സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 170,000 പ്ലസ് ടു സീറ്റുകള്‍ നിലവിലുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് ഉന്നതപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇത് ഏറെ പ്രയോജനപ്രദമാകും, മുഖ്യമന്ത്രി പറഞ്ഞു.

ചൊവാഴ്ച യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ 22 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും എട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതോടെ കോണ്‍ഗ്രസ് തന്ത്രങ്ങളുടെ ആക്രമണമുഖം വ്യക്തമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിനെ സ്ഥാനത്തു നിന്ന് നീക്കണമെന്നും പ്ലസ് ടു പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമുള്ള ആവശ്യങ്ങള്‍ അദ്ദേഹം വീണ്ടും നിരസിച്ചു.

ഹൈക്കോടതിയില്‍ ചീഫ് ജസ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ച് ഇതു സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച നിയമകാര്യമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+