കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു സമരം: കെ.എസ്.യു നേതാക്കളുടെ വീടുകളില്‍ റെയ്ഡ്

  • By Staff
Google Oneindia Malayalam News

കോട്ടയം: പ്ലസ് ടു പ്രശ്നത്തില്‍ പ്രതിഷേധിച്ച് ചൊവാഴ്ച വിദ്യാര്‍ത്ഥി സംഘടനാ മാര്‍ച്ചിന് നേതൃത്വം നല്‍കിയ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ പോലീസ് റെയ്ഡു നടത്തി.

കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറി രാജേഷ് കെ. എബ്രഹാമിനെ അറസ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ റിമാന്‍ഡു ചെയ്തു.

രാജേഷിനു പുറമെ കെ.എസ്.യു സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്‍.എസ്. ഹരിച്ഛന്ദ്രന്‍, ജില്ലാ സെക്രട്ടറി എന്‍.കെ. അശോകന്‍, കലാശാലാ എഡിറ്റര്‍ വി.പി. സജീന്ദ്രന്‍, താലൂക്ക് പ്രസിഡണ്ട് ജെ.ജി പാലയ്ക്കലോടി, സി.എം.എസ് കോളേജ് യൂണന്‍ ചെയര്‍മാന്‍ എസ്. ഗോപകുമാര്‍, സേവാദള്‍ ബ്ലോക്ക് പ്രസിഡണ്ട് വി.കെ. അനില്‍കുമാര്‍ എന്നിവരുടെ വീട്ടിലാണ് പോലീസ് റെയ്ഡു നടത്തിയത്.

വിവിധ ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ഇന്നലെ (ചൊവാഴ്ച) നടന്ന പ്രതിഷേധ മാര്‍ച്ച് പലയിടത്തും അക്രമാസക്തമായിരുന്നു. കോട്ടയം കളക്ടറേറ്റിനു മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി നേതാക്കളുടെ വീടുകള്‍ പോലീസ് റെയ്ഡു ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X