യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം അക്രമാസക്തമായി
കൊച്ചി: പ്ലസ് ടു കോഴ്സുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സംഘട്ടനത്തില്‍ അസിസ്റന്റ് പോലീസ് കമ്മീഷണര്‍ തോമസ് ഫിലിപ്പുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
എറണാകുളം ഹോസ്പിറ്റല്‍ റോഡിലെ ഡി.സി.സി. ഓഫീസ് പരിസരത്താണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. രാവിലെ ഡി.സി.സി. ഓഫീസില്‍ നിന്നാരംഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രകടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. സലീമാണ് നയിച്ചത്. എ.ഇ.ഒ. ഓഫീസിനു മുന്നിലെത്തിയ പ്രകടനക്കാര്‍ വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ച ശേഷം കെ.പി.സി.സി. ജംഗ്ഷനിലേക്ക് നീങ്ങി.
ജംഗ്ഷനിലെത്തിയതോടെ പോലീസിനു നേരെ കല്ലേറ് ആരംഭിച്ചു. തുടര്‍ന്നാണ് അസിസ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് പരിക്കേറ്റത്. കല്ലേറ് ശക്തമായതോടെ ഡി.സി.സി. ഓഫീസ് വളയാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമരക്കാര്‍ ഡി.സി.സി. ഓഫീസിലേക്ക് മാറിയതിനുശേഷവും കല്ലേറ് തുടര്‍ന്നു.
പ്ലസ് ടു പ്രശ്നത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്നലെ (ചൊവാഴ്ച) നടത്തിയ മാര്‍ച്ചും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ അക്രമാസക്തമായിരുന്നു.












Click it and Unblock the Notifications