ഫിജി: സൈന്യം അട്ടിമറിക്കാര്‍ക്ക് വീണ്ടും അന്ത്യശാസനം നല്കി
സുവ: ഫിജിയിലെ മുന്‍ പ്രധാനമന്ത്രിയെയും മറ്റു ബന്ദികളെയും വിട്ടയക്കാന്‍ സ്പെയിറ്റിനും സംഘത്തിനും ഫിജി സൈന്യം രണ്ടു ദിവസത്തെ സമയം നല്കി.
പാര്‍ലമെന്റ് മന്ദിരത്തിന്റെ സമീപപ്രദേശങ്ങള്‍ പ്രവേശന നിരോധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അട്ടിമറിക്കാരോടും പൊതുജനങ്ങളോടും പാര്‍ലമെന്റ് മന്ദിരത്തിന്റെ സമീപത്തുനിന്നും വിട്ടുപോകാനും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്ത്യശാസനം ഇന്ന് (ജൂലൈ 5 ബുധനാഴ്ച) അര്‍ദ്ധരാത്രി നിലവില്‍ വരും. പാര്‍ലമെന്റ് മന്ദിരത്തിലുള്ള എല്ലാവര്ക്കും അവിടം വിട്ടുപോകാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. പൊതുമാപ്പ് നല്‍കും എന്ന് പ്രഖ്യാപിച്ച ഈ അവസരത്തില്‍ പാര്‍ലമെന്റ് മന്ദിരം വിട്ടുപോകുന്നതായിരിക്കും അവര്‍ക്ക് നല്ലത്, സൈന്യത്തിന്റെ വക്താവ് ലഫ്റ്റനന്റ് കേണല്‍ ഫിലിപ്പോ താരാ കിനി കിനി പറഞ്ഞു.
അതേസമയം പ്രവേശന നിരോധിത മേഖല പ്രഖ്യാപിച്ചത് മുന്‍ പ്രധാനമന്ത്രിയെയും കൂട്ടരെയും മോചിപ്പിക്കാന്‍ സൈന്യം ശക്തി പ്രയോഗിക്കുമെന്നതിന്റെ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് 19 മുതല്‍ തുടരുന്ന ബന്ദിനാടകം അവസാനിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അട്ടിമറിക്കാര്‍ ഈ അന്ത്യശാസനവും നിരാകരിച്ചാല്‍ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന് താരാകിനികിനി ഉത്തരം പറഞ്ഞില്ല. ഇതിനു മുമ്പ് സൈന്യം പുറപ്പെടുവിച്ച രണ്ട് അന്ത്യശാസനങ്ങളും സ്പെയിറ്റിന്റെ നേതൃത്വത്തിലുള്ള അട്ടിമറിക്കാര്‍ നിരാകരിച്ചിരുന്നു.
ചൊവാഴ്ച സൈന്യവും സ്പെയ്റ്റിന്റെ സംഘവും തമ്മില്‍ നടന്ന സംഘട്ടനത്തെത്തുടര്‍ന്നാണ് അന്ത്യശാസനവും പ്രവേശന നിരോധിത മേഖലയും നിലവില്‍ വന്നത്. സംഘട്ടനത്തില്‍ രണ്ടു അട്ടിമറിക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications