ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി ചര്‍ച്ച തുടങ്ങി
കാഢ്മണ്ഡു: ഇന്ത്യാ - നേപ്പാള്‍ ത്രിദിന അതിര്‍ത്തി ചര്‍ച്ച ജൂണ്‍ അഞ്ച് ബുധനാഴ്ച തുടങ്ങി. സുരക്ഷാ പ്രശ്നങ്ങളും ഇന്ത്യയുടേയും നേപ്പാളിനുമിടിയിലുള്ള തുറന്ന അതിര്‍ത്തിയും ചര്‍ച്ചാ വിഷയങ്ങളില്‍ പെടും.
1,580 കിലോ മീറ്ററോളം വരുന്ന അതിര്‍ത്തി കാക്കുന്നതിനെ കുറിച്ചും തീവ്രവാദം, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതും ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ഢെയും നേപ്പാളി ആഭ്യന്തര സെക്രട്ടറി പദം പ്രസാദ് പൊഖരേലും ചര്‍ച്ച ചെയ്യും.
അടുത്ത മാസം ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും നേപ്പാളി പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയും നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഇത് മുന്നോടിയായിരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാഢ്മണ്ഡുവില്‍ നിന്ന് ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ശേഷം ദില്ലിയും കാഢ്മണ്ഡുവും സുരക്ഷാ പ്രശ്നത്തില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്.












Click it and Unblock the Notifications