ഇന്ത്യക്കാര്‍ക്ക് ഇനി സന്ദര്‍ശക വിസ ഇല്ലെന്ന് എമിറൈറ്റ്സ് എയര്‍ലൈന്‍സ്
ദുബായ്: ഇന്ത്യക്കാര്‍ക്ക് യു എ ഇയിലേക്ക് സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി കൊടുക്കുന്നത് എമിറൈറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തലാക്കി. യു എ ഇയില്‍ ഇറങ്ങിക്കഴിഞ്ഞ് സന്ദര്‍ശകര്‍ മുങ്ങുന്നത് മൂലമാണിതെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാര്‍, പാകിസ്ഥാനികള്‍, ശ്രീലങ്കക്കാര്‍, യമനികള്‍ എന്നിവര്‍ക്കാണ് ഇനി സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി കൊണ്ടുക്കേണ്ടെന്ന് എമിറൈറ്റ്സ് എയര്‍ലൈന്‍സ് തീരുമാനിച്ചതെന്ന് ഗള്‍ഫ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ചില നിബന്ധനകള്‍ പാലിക്കുന്ന യാത്രക്കാര്‍ക്ക് ഒരു ചെറിയ തുക അടയ്ച്ചാല്‍ തന്നെ സന്ദര്‍ശക വിസയും എമിറൈറ്റ്സ് ഏര്‍പ്പാടാക്കി കൊടുക്കുമായിരുന്നു. സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി കൊടുക്കുന്നത് തങ്ങളും നിര്‍ത്തിയെന്ന് ഗള്‍ഫ് എയര്‍ വക്താവും അറിയിച്ചു. 2000 സന്ദര്‍ശകര്‍ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ അതില്‍ ഇരുനൂറോളം പേര്‍ മുങ്ങുന്നു എന്നാണ് കണക്ക്.
എന്നാല്‍ മുന്‍പ് സന്ദര്‍ശകരുടെ വിസ സ്പോണ്‍സര്‍ ചെയ്തിരുന്ന ചില ഹോട്ടലുകളെ അതു തുടരാന്‍ അനുവദിച്ചിട്ടുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ദുബായ് സമ്മര്‍ സര്‍പ്രൈസസ് എന്നിവയ്ക്ക് എത്തുന്ന സന്ദര്‍ശകരാണ് ഇത്.












Click it and Unblock the Notifications