Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് ഹുരിയത്ത് തയ്യാര്‍

ദില്ലി: കശ്മീര്‍ പ്രശ്നത്തില്‍ തങ്ങളേയും പങ്കാളികളാക്കുന്ന പക്ഷം കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ഹുരിയത്ത് കോണ്‍ഫ്രന്‍സിന്റെ മുന്‍ ചെയര്‍മാന്‍ മിര്‍വേസ് ഉമര്‍ ഫറൂഖ് ജൂണ്‍ അഞ്ച് ബുധനാഴ്ച അറിയിച്ചു.

ചര്‍ച്ചകള്‍ ഫലപ്രദവും വര്‍ഷങ്ങളായി കശ്മീരിലുണ്ടായിക്കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതും ആയിരിക്കണം എന്ന് ശ്രീനഗറില്‍ നിന്ന് ദില്ലിക്ക് പോകുന്നതിന് മുന്‍പ് മിര്‍വേസ് പറഞ്ഞു. രാജ്യത്തിനകത്തുള്ള ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നുള്ള കേന്ദ്ര ആഭ്യന്ദര മന്ത്രി എല്‍ കെ അദ്വാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഉപാധികള്‍ പാടില്ലയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും കശ്മീരിലെ ജനങ്ങളും ചര്‍ച്ചയ്ക്കുണ്ടാകണമെന്നും മിര്‍വേസ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+