കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവാ മരണം വിദഗദ്ധ സംഘം അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

tiger carcassദില്ലി: ഭുവനേശ്വറിലെ നന്ദന്‍കണ്ണന്‍ മൃഗശാലയില്‍ പതിനൊന്ന് കടുവകള്‍ ചാകാനിടയായ സാഹചര്യം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ആറംഗ വിദഗ്ദ്ധ സംഘത്തെ ജുലൈ ആറ് വ്യാഴാഴ്ച നിയോഗിച്ചു. കേന്ദ്ര മൃഗശാലാ അതോറിട്ടിയുടെ സെക്രട്ടറി പി ആര്‍ സിന്‍ഹ സംഘത്തിന് നേതൃത്വം നല്‍കും.

കടുവകള്‍ ചാകാനിടയായ സാഹചര്യം അന്വേഷിച്ച് കണ്ടെത്തുന്നതിലും ബാക്കിയുള്ള കടുവകളുടെ ആരോഗ്യ പരിപാലനത്തിലും സംഘം ഒറീസാ സര്‍ക്കാരിനെ സഹായിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും സംഘം ശുപാര്‍ശ ചെയ്യും.

വനം പരിസ്ഥിതി മന്ത്രി ടി ആര്‍ ബാലുവുമായി ഒറീസാ മുഖ്യമന്ത്രി നവീന്‍ പട്നായിക് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിദഗദ്ധ സംഘത്തെ രൂപീകരിച്ചത്.

ഇതേ സമയം ഇതു പോലുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാനായി രാജ്യത്തെ മൃഗശാലകള്‍ അടച്ചു പൂട്ടണമെന്ന് മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു. മൃഗശാലകളിലെ സൗകര്യക്കുറവ് ഒരു വലിയ പ്രശ്നമാണെന്ന് ഇവര്‍ പറഞ്ഞു.

ഭുവനേശ്വറിലെ നന്തന്‍കണ്ണന്‍ മൃഗശാലയില്‍ ജൂലൈ അഞ്ചിന് പതിനൊന്ന് രോഗം ബാധിച്ച കടുവകള്‍ മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് ചത്തുപോയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. മറ്റ് ഏഴ് കടുവകള്‍ കൂടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ (56 എണ്ണം) ഉള്ളത് ഈ മൃഗശാലയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X